സൂറത്ത് സി.ജെ.എം കോടതിയുടെ ഉത്തരവിനെതിരെ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയേയാണ് രാഹുല്‍ സമീപിച്ചിരുന്നത്. ജഡ്ജി റോബിന്‍ മൊഗേരയാണ് ഹര്‍ജി പരിഗണിക്കുന്നത്. 13 കോടി വരുന്ന മോദി സമൂഹത്തെ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ ഗുജറാത്തിലെ ജനസംഖ്യ ആറ് കോടിയാണെന്ന് രാഹുല്‍ കോടതിയില്‍ വാദിച്ചു. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനെതിരെ പരാതിക്കാരന്‍ സമീപിച്ചത് ഗുജറാത്തിലെ സൂറത്ത് കോടതിയെയാണ്.