ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശ പ്രകാരം പറമ്പിക്കുളം വനമേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പു ശക്തമായതോടെ വനം വകുപ്പ് അധികൃതര്‍ പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ഒരാനകാരണം ഇപ്പോള്‍ ഉറക്കം നഷ്ടപ്പെടുന്നത് തദ്ദേശവാസികള്‍ക്ക് മാത്രമല്ല, മന്ത്രിക്കും കൂടിയാണ് എന്നതാണ് കൗതുകം. എന്നാല്‍ പ്രശ്നം എങ്ങിനെ പരിഹരിക്കുമെന്ന് ആര്‍ക്കും അറിയില്ല.