Menu

Follow Us On

അവിടെയുമുണ്ട് നല്ല ഗ്രൂപ്പിസം

വിഭാഗീയതയുടെ ഇരയായ ആളാണ് താനെന്നാണ് മറുപടി പ്രസംഗത്തില്‍ കാനം ഓര്‍മ്മിപ്പിച്ചത്. കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കമുണ്ടായപ്പോള്‍ ഒഴിഞ്ഞ കഥയടക്കം വിവരിച്ചുകൊണ്ടായിരുന്നു സംസാരം. പിന്നീട് രാജ്യസഭയിലേക്ക് ഒഴിവു വന്നപ്പോള്‍ സംസ്ഥാന കൗണ്‍സിലിലെ ഭൂരിപക്ഷ വികാരം തനിക്കൊപ്പമായിട്ടും, അന്നത്തെ സംസ്ഥാന സെക്രട്ടറി ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ മത്സരിക്കട്ടെയെന്ന് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് എം.പി. അച്യുതന്‍ സ്ഥാനാര്‍ത്ഥിയായത്. അന്നും താന്‍ സ്വയം പിന്മാറിയതാണ്. സി.കെ. ചന്ദ്രപ്പന്‍ അന്തരിച്ച ശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി. ദിവാകരന്റെ പേര് കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചു. അന്നും തനിക്കനുകൂലമായി സംസ്ഥാന കൗണ്‍സിലില്‍ ഭൂരിപക്ഷ വികാരമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോഴാണ് സമവായ സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രന്റെ പേര് വന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –