ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ദുഃഖിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ 2018 ല്‍ ത്രിപുരയില്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട് ബിജെപിയാണ് അധികാരത്തില്‍ വന്നതെന്നറിഞ്ഞിട്ടും ഞങ്ങളുടെ തോല്‍വിയില്‍ സന്തോഷം കൊണ്ട് തുള്ളി ചാടിയിടത്ത് എത്തി കേരളത്തിലെ പല കോണ്‍ഗ്രസ്സുകാരുടെയും രാഷ്ട്രീയ നിലപാട്. മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോള്‍ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. എന്നാല്‍ നേമത്ത് ഞങ്ങള്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോള്‍ തുള്ളിച്ചാടാന്‍ നിങ്ങളില്‍ സന്തോഷം കണ്ടില്ല. ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം എന്നും കുറിപ്പില്‍ പറയുന്നു.