Menu

Follow Us On

പ്രതിഷേധം അലയടിക്കുന്നു

നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. രാഹുല്‍ ഗാന്ധി സംസാരിച്ചത് രാജ്യത്തെ മതേതരത്വവും ,ജനാധിപത്യവും , ഭരണഘടനയും സംരക്ഷിക്കാനും , ഭരിക്കുന്നവരുടെ അഴിമതി ഇല്ലാതാക്കാനുമാണ് . അതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസ് എടുത്തതും അയോഗ്യനാക്കിയതും . ഇത്തരത്തില്‍ പറയുന്നത് തെറ്റാണെങ്കില്‍ ഇനിയും ഉറക്കെ ഇത്തരം പറച്ചിലുകള്‍ നടത്തുന്ന രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കെതിരെ നരേന്ദ്രമോദിക്ക് കേസ് എടുക്കേണ്ടിവരുമെന്ന് എം പി പറഞ്ഞു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –