ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചു. മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹത്തേയും ഭരണ പരാജയത്തേയും കുറിച്ച് കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയാനാണ് തീരുമാനം.