അമിത് ഷായെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് എം.ടി.രമേശ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ഒഴിവാക്കുകയായിരുന്നു. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജസ്റ്റിന്‍ ജേക്കബ്ബ്, കെ.ആര്‍.ഹരി, സെക്രട്ടറി എന്‍.ആര്‍.റോഷന്‍ എന്നിവരും പങ്കെടുത്തു.