യൂത്ത്കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് സ്മൃതിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് അനിലിനെ ചൊടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിലാണ് അനില്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരമില്ലാത്തവര്‍ എന്നായിരുന്നു അനില്‍ വിശേഷിപ്പിച്ചത്. സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന വനിതാ നേതാവ് എന്ന് സ്മൃതിയെ വിശേഷിപ്പിച്ച അനില്‍ കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു എന്നും ആരോപിച്ചു.