തുടക്കമെന്നോണം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പഠന സമയം രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയാക്കി ദീര്‍ഘിപ്പിച്ചു. ക്ലാസ്സ് സമയം പഴയതു പോലെ തുടരുമെങ്കിലും അധിക സമയം ലാബുകളിലും ലൈബ്രറികളിലും ചെലവഴിക്കാന്‍ കഴിയുന്ന രീതിയിലാവും ക്രമീകരിക്കുക. അധ്യാപക, വിദ്യാര്‍ഥി സമൂഹവുമായി കൂടിയാലോചന നടത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.പാഠ്യപദ്ധതികളിലൂന്നിയ പഠനത്തിനു പകരം വിദ്യാര്‍ഥികളെ സ്വയം പഠിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണ് പുതിയ കരിക്കുലം ആസൂത്രണം ചെയ്യുന്നത