ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തിലെ വന്‍ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്ദേകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ബ്രഹ്‌മപുരത്തെ കരാര്‍ ത്രിപുരയിലെ കോണ്‍ഗ്രസ്-സി.പി.എം സഖ്യം പോലെയാണെന്നും മുഖ്യ കരാര്‍ എല്‍.ഡി.എഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകനും ഉപകരാര്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാലിന്റെ മരുമകനുമാണെന്നും ജാവ്ദേകര്‍ ആരോപിച്ചു.