സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാസഭ. ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാന്‍ നടപടിയെടുത്ത ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യമുള്ള മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാന്‍ കഴിയാത്തതെന്തെന്ന് തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭ ചോദിക്കുന്നു