പാവങ്ങൾക്ക് വീട് വെക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചുമാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് സർക്കാർ പറയുന്ന ലൈഫ് മിഷനിലെ 20 കോടിയിൽ നിന്നുള്ള 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം