പാചകവാതക വില വര്‍ധനവിനെതിരേ വേറിട്ടസമരം. അടുപ്പുകൂട്ടി ഗ്യാസ് സിലണ്ടര്‍ ഇരിപ്പിടമാക്കി സമരം നടത്തിയത് ജനതാദള്‍ എസ് മഹിളാ ജനതാ പ്രവര്‍ത്തകരാണ്. തൃശൂരിലായിരുന്നു പ്രതിഷേധം. പാചക വാതക വിലവര്‍ദ്ധനവിനെതിരെ ജനതാദള്‍ (എസ്) മഹിളാ ജനതാ നഗരത്തില്‍ അടുപ്പ് കത്തിച്ച് ഗ്യാസ് സിലിണ്ടര്‍ ഇരിപ്പിടമാക്കി പ്രതിഷേധിച്ചു. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാ ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഷക്കീല അദ്ധ്യക്ഷത വഹിച്ചു. വി.കെ. ശ്യാമള, സത്യഭാമ മോഹന്‍ ദാസ്, അജിത കോലഴി, ജോണ്‍ വാഴപ്പിള്ളി, രാഘവന്‍ മുളങ്ങാടന്‍, പ്രീജു ആന്റണി, ആന്റോ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം