മേയില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ക്വാഡ് സമ്മിറ്റിലും മോദിയും ബൈഡനും കൂടിക്കാഴ്ച നടത്തും. ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനും ഏപ്രില്‍ 26ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനും ശേഷമുള്ള ബൈഡന്റെ മൂന്നാമത്തെ ഔദ്യോഗിക അത്താഴവിരുന്നാണ് മോദിയുമായുള്ളത്. ജനറല്‍ ഇലക്ട്രിക് കമ്പനി എയര്‍ക്രാഫ്റ്റ് എഞ്ചിനുകളുടെ സംയുക്ത ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ള നൂതന പ്രതിരോധവും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യുന്നതിനുള്ള ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജീസ് എന്ന സംരംഭം കഴിഞ്ഞ മാസം അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് അവതരിപ്പിച്ചിരുന്ന