News Leader – സംസ്ഥാനത്തിന് പുറത്തുള്ള വിശ്വസ്ത ഏജന്‍സികളാണ് സര്‍വകലാശാലകളും കലാലയങ്ങളും പരിശോധിച്ച് റാങ്ക് നല്‍കുന്നത്. ഇത് സംബന്ധിച്ച് വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല.രാജ്യത്തെ മികച്ച കലാലയങ്ങളില്‍ 21 ശതമാനം കേരളത്തിലാണ്. ടൈംസ് മാസികയുടെ റാങ്കിങ്ങില്‍ മികച്ച ആദ്യ നൂറു സര്‍വകലാശാലയില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല ഉള്‍പ്പെട്ടിട്ടുണ്ട്.