അതിവേഗം വളരുന്ന ലോകസാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഈ വളര്‍ച്ച തുടരും. കോവിഡിനുശേഷം സമ്പദ് വ്യവസ്ഥയുടെ പെര്‍ഫോമന്‍സ് തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു. ആറുശതമാനം വളര്‍ച്ച എന്നത് നേടാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഉക്രൈന്‍ യുദ്ധം വിതരണശൃംഖലയെ ബാധിച്ചതും ചൈനയില്‍ വീും കോവിഡ് തരംഗം ആരംഭിച്ചതും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ററസ്റ്റ് റേറ്റ് വര്‍ദ്ധിപ്പിച്ചതും വെല്ലുവിളിയാണ്(ബൈറ്റ്). റവന്യൂവര്‍ധന നല്ല സൂചനയാണ്. ഡയറക്ട് ടാക്‌സും ജിഎസ്ടിയിലും ഈ വര്‍ഷം കാണിച്ച വര്‍ധന ശുഭസൂചനയാണ്. ധനകമ്മി 9.2 ശതമാനത്തില്‍ നിന്നും 6.4 ശതമാനത്തിലേക്ക് എത്തുമെന്ന് കരുതുന്നു. പൊതുകടം 59 ശതമാനത്തില്‍ നിന്നും 56 ശതമാനമായും താഴുമെന്നാണ് പ്രതീക്ഷ. ഇത് നാല്‍പ്പതു ശതമാനമാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള എന്തൊക്കെ ഒരുക്കങ്ങളാണ് ബജറ്റിലുണ്ടാവുക എന്ന് കാത്തിരുന്നു കാണാം