മേയറടങ്ങുന്ന മുക്കൂട്ടുഭരണം നടക്കുന്നു എന്ന ആരോപണം ശക്തമായിരിക്കേ, പാര്‍ട്ടി നിയന്ത്രണം നഷ്ടമായെന്ന് വ്യക്തമാണ്.
ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍മേയര്‍ക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചിട്ടും ഒന്നും ഉരിയാടാതെ ഇരിക്കുകയായിരുന്നു ഭരണപക്ഷാംഗങ്ങള്‍ എന്നതാണ് ശ്രദ്ധേയമായത്. ബിനിടൂറിസ്റ്റ് ഹോം പൊളിച്ച സംഭവത്തില്‍ മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് മുദ്രവാക്യം വിളിച്ചപ്പോഴും ഇരുന്ന സീറ്റില്‍ നിന്ന് ഒറ്റ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റില്ല. വര്‍ഗീസ് കണ്ടംകുളത്തി, എം.എല്‍.റോസി, അനൂപ് ഡേവിസ് കാട, സാറാമ്മ റോബ്‌സണ്‍ എന്നിവരെല്ലാം ഭരണപക്ഷ നിരയിലുണ്ടായിരുന്നിട്ടും മേയറുടെ രക്ഷയ്‌ക്കെത്തിയില്ല. നീണ്ട മുദ്രവാക്യം വിളികള്‍ക്കിടെ നടപടി ക്രമത്തിലേക്ക് കടക്കാതെ 15 മിനിറ്റിനുള്ളില്‍ കൗണ്‍സില്‍ യോഗം പിരിച്ച് വിട്ട് മേയര്‍ സ്ഥലം കാലിയാക്കി.