ക്രിസ്തുമസ് ചന്ത പോലും ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സെന്റ് പറഞ്ഞു. എങ്ങനെയാണ് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സാധിക്കുകയെന്ന് കാണിക്കുന്നതിനാണ് ഇത്തരത്തില്‍ പാതി വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്തു കൊണ്ട് പ്രതിഷേധ കട നടത്തുന്നത്. പ്രതിഷേധത്തിന്റെ തീവ്രത സര്‍ക്കാരിന് ബോധ്യപ്പെടാനാണ് നേതാക്കള്‍ ഒഴിവായി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ സാധരണ വീട്ടമ്മമാരെകൊണ്ട് ഉത്ഘാടനം ചെയ്യിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 31 ന് മുന്‍പായി വിവിധ ദിവസങ്ങളിലായി 100 കടകള്‍ യു ഡി എഫ് കമ്മിറ്റികള്‍ നടത്തും