പാര്‍ലമെന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക മില്ലെറ്റ് ഒണ്‍ലി ഉച്ചവിരുന്നില്‍ തീന്മേശ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ജോവര്‍, ബജ്റ, റാഗി എന്നിവ കൊണ്ടുള്ള റൊട്ടിയും മധുരപലഹാരങ്ങളുമാണു വിരുന്നിനായി ഒരുക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണു വിരുന്ന് സംഘടിപ്പിച്ചത്. ഖാര്‍ഗെ, മന്ത്രി നരേന്ദ്ര തോമര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധങ്കര്‍ എന്നിവരോടൊപ്പം ഇരുന്നാണു മോദി ഉച്ചഭക്ഷണം കഴിച്ചത്.2023 നെ അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷമായി ആചരിക്കാന്‍ നാം തയാറെടുക്കുമ്പോള്‍, പാര്‍ലമെന്റില്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്തു. അവിടെ മില്ലെറ്റ് വിഭവങ്ങള്‍ വിളമ്പി. വിവിധ കക്ഷികളില്‍നിന്നുള്ള പങ്കാളിത്തം കാണുന്നതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം