കോര്‍പ്പറേഷന്‍ വക കെട്ടിടം അനുമതിയില്ലാതെ പൊളിക്കുകയും, വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും എം.പി.വിന്‍സെന്റ് ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തില്‍ പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സെക്രട്ടറി ജോണ്‍ ഡാനിയേല്‍, ബ്ലോക്ക് പ്രസിഡന്റ് കെ.ഗിരീഷ് കുമാര്‍, ഉപനേതാവ് ഇ.വി. സുനില്‍രാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലി ജെയിംസ്, എന്നിവരും പ്രതിക്ഷകൗണ്‍സിലര്‍മാരും പങ്കെടുത്തു.