സംസ്ഥാന സര്‍ക്കാരും കര്‍ഷകരെദ്രോഹിക്കുന്നുകരെന്ന് കേരള കോണ്‍ഗ്രസ്. പ്രക്ഷോഭമെന്ന് പിജെ ജോസഫ്. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരായി കര്‍ഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോണ്ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ. കേരള കോണ്ഗ്രസ് ജില്ലാ നേതൃത്വ സംഗമം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേരസംഭരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.