മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന ചിന്ത കടന്നുവരാറ്. ആശയക്കുഴപ്പവും പിരിമുറുക്കവും കാരണം എന്തു ചെയ്യണമെന്ന് അറിയാതെ ചിലരെങ്കിലും ബുദ്ധിമുട്ടാറുണ്ട്. അബദ്ധവശാല്‍ ഫോണ്‍ നഷ്ടമായാല്‍ എന്തെല്ലാം ചെയ്യണമെന്ന് വിവരിച്ച് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.