News Leader – കുന്നംകുളം സ്വദേശിനിയായ ഒരു സ്ത്രീയുടെ എക്കൌണ്ടില്‍ നിന്നുമാണ് ഇയാള്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഏഴ് തവണകളിലായി 3,69,300 രൂപ തട്ടിയെടുത്തത്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ പണം തട്ടിയെടുത്തത് ഝാര്‍ഖണ്ഡില്‍ നിന്നുമാണെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.