തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്റീന, നായകന് ലയണല്‍ മെസ്സിയുടെ ഫോമിലാണ് കുതിക്കുന്നത്. തോല്‍വിക്ക് ശേഷമുള്ള ഓരോ മത്സരവും അര്‍ജന്റീനയ്ക്ക് നോക്കൗട്ട് പോലെയായിരുന്നു. മെക്സിക്കോയെയും പോളണ്ടിനെയും വീഴ്ത്തി ഓസീനേയും തകര്‍ത്താണ് അര്‍ജന്റീനയുടെ വരവ്. ഇതുവരെ തോല്‍ക്കാതെയെത്തുന്ന നെതര്‍ലന്‍ഡ്സ് അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാകും. വാന്‍ഗാളിന്റെ കുട്ടികള്‍ ഈ രീതി തുടര്‍ന്നാല്‍ മെസ്സിപട വിയര്‍ക്കും. കിരീടപ്പോരാട്ടത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ബ്രസീല്‍ നെയ്മറുടെ തിരിച്ചുവരവോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ്. സ്ട്രൈക്കര്‍മാരെല്ലാം കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ കണ്ടെത്തി.