റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി 3,900 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഐബിഎം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ പാദത്തില്‍ വന്‍ നഷ്ടം നേരിട്ട കമ്പനികളിലൊന്നാണ് ഐബിഎം. 2022 ല്‍ വാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഐബിഎം വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇതിനെ തുടര്‍ന്നാണ് ചെലവ് ചുരുക്കല്‍ നടപടിയിലേക്ക് ഐബിഎം നീങ്ങിയത്. ആദ്യ ഘട്ടത്തില്‍ മൊത്തം തൊഴിലാളികളുടെ 1.5 ശതമാനം മാത്രമാണ് പിരിച്ചുവിടുക. എന്നാല്‍, ഈ നടപടിയില്‍ നിക്ഷേപകര്‍ തൃപ്തികരമല്ല എന്ന സൂചനകള്‍ ഓഹരി വിപണി നല്‍കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം തുടര്‍ന്ന് നിരവധി കമ്പനികളാണ് ഇതിനോടകം പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചത്.