എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം തള്ളാനായിട്ടില്ലെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. കേസില്‍ സമഗ്രമായ അന്വേഷണം വേണം. ആക്രമണത്തിന് ആസൂത്രിത സ്വഭാവമുണ്ട്. പ്രതി ഷാരൂഖ് സെയ്ഫി എന്ത് കൊണ്ട് കേരളം തിരഞ്ഞെടുത്തുവെന്ന കാര്യത്തില്‍ വലിയ സംശയങ്ങളുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് എന്‍ഐഎ കേന്ദ്രത്തിന് കൈമാറി. ബോഗിയിലെ മുഴുവന്‍ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താം. ആക്രമണത്തിന് എലത്തൂര്‍ തിരഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത സംശയിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു