News Leader – ഇന്നലെ തന്നെ എന്‍ഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇത് ഭീകരാക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ജമ്മു കശ്മീര്‍. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെ ഉണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.