Menu

Follow Us On

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 97-ാം പിറന്നാള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുകയും നേരിന്റെ പാതയിലൂടെ അതിനെ മുന്നോട്ടുനയിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഐ എന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായതിന്റെ തൊണ്ണൂറ്റിയേഴാം വാര്‍ഷിക ദിനാഘോഷ പരിപാടികളുടെ ഭാഗമായി സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സ് രാജ്യം ഭരിച്ച സന്ദര്‍ഭത്തില്‍പോലും ജനക്ഷേമകരമായ നയപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസരിച്ചായിരുന്നു. വര്‍ഗ്ഗീയ-ഫാസിസ്റ്റ് സംഖ്യത്തിന്റെ ഭരണത്തിന് അറുതിവരുത്തുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രസക്തി വര്‍ദ്ധിച്ചുവരുന്നതായും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –