തൃശൂരിന്റെ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട കോവിലകം 2016ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതാണ് ഇരട്ടച്ചിറക്കോവിലകം. എന്നാല്‍ ഇതിനോട് തികഞ്ഞ അവഗണനയായിരുന്നു പുരാവസ്തുവകുപ്പിന്. മോന്തായം തകര്‍ന്നും ചോര്‍ന്നൊലിച്ചും തകര്‍ച്ചയുടെ വക്കിലായിരുന്ന കോവിലകത്ത് കേരള മെഡിക്കല്‍സ് സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇവിടെ മാനേജര്‍മാരായിരുന്ന സജീവിന്റെയും ഷൈജുവിന്റേയും ഉത്സാഹത്തിലാണ് കോവിലകം പൂര്‍വ്വസ്ഥിതി കൈവരിക്കുന്നത്. മുപ്പത്തഞ്ചുലക്ഷം അനുവദിച്ചുകിട്ടിയതുകൊണ്ട് എഴുപതുശതമാനം മെയിന്റനന്‍സ് കഴിഞ്ഞു