തളിക്കുളം സ്വദേശി ലിജിതയാണ് തൃശ്ശൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു ഇവര്‍ പുത്തൂര്‍ സ്വദേശിയായ വയോധികയുടെ മാല കവര്‍ന്നെടുത്തത്. . ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്ന് വന്നിരുന്ന വയോധികയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു ലിജിത മാല അപഹരിച്ചത്. മോഷണത്തിന് ശേഷം നഗരത്തിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രതി മാല മുക്കുപണ്ടമാണെന്ന് അറിയാതെ എഴുപതിനായിരം രൂപയ്ക്ക് പണയം വെച്ച് പണം കൈപ്പറ്റി. പ്രതിയെ മുന്‍പരിചയമുള്ളതിനാല്‍ പണയം വെച്ച ആഭരണം സ്വര്‍ണമാണോ എന്ന് പരിശോധിച്ചിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലായിരുന്നു പണയം വെച്ചത് മുക്കുപണ്ടമാണെന്ന് ധനകാര്യസ്ഥാപനം തിരിച്ചറിഞ്ഞത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 