വ്യാപാരഭവന് സമീപം പ്രവര്‍ത്തിക്കുന്ന ഡ്രീംസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിലാണ് മെസിയുടെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമ. ഡ്യൂട്ടിപെയ്ഡ് ഷോപ്പ് ഉടമ ബിജു പൗലോസിന് മെസിയോടുള്ള ആരാധനയാണ് മെഴുക് പ്രതിമ ഇവിടെയെത്താന്‍ കാരണമായത്. ചൈനയില്‍ നിന്നുമാണ് മെഴുക് പ്രതിമ കൊണ്ടുവന്നത്. മെസിയുടെ അതേ പൊക്കത്തിലും വണ്ണത്തിലും ശരീരഘടനക്ക് ഒരു മാറ്റവും വരുത്താതെയാണ് നിര്‍മ്മാണം.