തൃശ്ശൂര്‍ മുല്ലശേരി പേനകം സ്വദേശി ശ്രീരാഗ്, പെരിങ്ങാട് സ്വദേശി അക്ഷയ്, പൂവത്തൂര്‍ സ്വദേശി ജിത്തു എന്നിവരാണ് പിടിയിലായത്. എക്സൈസ് സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ സ്‌ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവുമാണ് ഇവരെ പിടികൂടിയത്.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് മൂന്നുപേരും പിടിയിലായത്എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ബാംഗ്ലൂരില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ എക്സൈസ് സംഘത്തിന് മൊഴി നല്‍കി