ചണ്ടിപ്പുലിപ്പാടം നികത്തല്‍ ആളിപ്പിടിക്കാതിരിക്കാന്‍ കോര്‍പ്പറേഷന്റെ ത്വരിത നടപടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റേസിനു വേണ്ടി ആയിരം ലോഡ് മണ്ണടിച്ചത് വന്‍വിവാദമായിരുന്നു. മണ്ണ് നീക്കിയാണ് കോര്‍പ്പറേഷന്‍ തടിരക്ഷിച്ചെത്. തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് ബൈക്ക് റേസിംഗ് നടത്താനെന്ന പേരില്‍ അരണാട്ടുകരയില്‍ ഏക്കര്‍ കണക്കിന് നിലവും തണ്ണീര്‍ത്തടവും നികത്തിയതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബി.ജെ.പിയും കോണ്‍ഗ്രസു ആരോപിച്ചിരുന്നു. ഇരുപാര്‍ട്ടികളും സമരരംഗത്തിറങ്ങി. . ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നിലവും തണ്ണീര്‍ത്തടവുമാണ് ആയിരത്തിലധികം ലോഡ് മണ്ണും വേസ്റ്റും അടിച്ച് നികത്തിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 