പോട്ട ഗവ മെമ്മോറിയല്‍ പനമ്പിള്ളി കോളജിന് സമീപത്തെ കൗതുകപാര്‍ക്കിലാണ് വേരുകളില്‍ നടക്കുന്ന ഫൈക്കസ് ബെഞ്ചമീന ഇനത്തില്‍പെട്ട മരമുളളത്. പതിനേഴ് വയസ്സുള്ള മരത്തില്‍ വേരുകള്‍ കൂട്ടിയോജിപ്പിച്ച് ഏറുമാടങ്ങള്‍, ഗോവണി, പാലം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് മരങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒറ്റമരമാക്കിയിരിക്കുകയാണ്. വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്താണ് വെളിയത്ത് വീട്ടില്‍ വര്‍ക്കി കൗതുക പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.