പ്രഥമപാര്‍ലമെന്റില്‍ മൂന്നുശതമാനം മാത്രമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിപക്ഷമായി കണ്ട ജവഹര്‍ലാല്‍ നെഹ്രു ജനാധിപത്യത്തിന്റെ ഉദാത്തമാതൃകയാണ് കാണിച്ചത്. അന്ന് പ്രതിപക്ഷനേതാവായി എ.കെ.ഗോപാലനെയാണ് അദ്ദേഹം ഉയര്‍ത്തിക്കാണിച്ചത്. എകെജിയുടെ പിന്‍മുറക്കാര്‍ മേയറുടെ വിലകുറഞ്ഞ നടപടിക്കു കൂട്ടുനില്‍ക്കുന്നത് പരിതാപകരമാണ ഇത്തരം തരംതാണ നടപടികളില്‍ നിന്നും മേയര്‍ പിന്‍വാങ്ങണമെന്നും ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു.