രാവിലെ ഏഴിന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയില്‍ നിന്നും ഗജരാജന്‍ കേശവന്റെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ ചടങ്ങുകള്‍ക്ക് തുടക്കമായത്.. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായുര്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്ന് ക്ഷേത്രവും ക്ഷേത്രക്കുളവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്‍പിലുള്ള കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു