പാലിയേക്കര ടോള്‍ പ്ലാസ പരിസരത്ത് നിന്നാണ് മാഹിമദ്യവുമായി കൃഷ്ണപ്രകാശിനെ പിടികൂടിയത്. അഞ്ഞൂറ് എം എല്‍ ന്റെ 160 പെട്ടികളിലായിട്ടാണ് മദ്യം കൊണ്ട് വന്നിരുന്നത്. സംശയം തോന്നാതിരിക്കാന്‍ മദ്യപെട്ടികള്‍ക്ക് മീതെ പൊതിച്ച തേങ്ങ നിറച്ചായിരുന്നു ഇയാള്‍ മദ്യം കടത്തിയത്. എതാനും മാസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ കൃഷ്ണപ്രകാശിനെ വാടാനപ്പിളളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതിയുടെ ഇപ്പോഴത്തെ മദ്യക്കടത്ത്.