ക്രിമിനല് പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന് ഡിജിപി നിര്ദേശം നല്കി. ഇതുകൊണ്ട് കേരള പൊലീസ് നന്നാവുമോ എന്നാണ് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത്. പ്രാഥമിക ഘട്ടത്തില് തയ്യാറാക്കിയ 85 പേരുടെ പട്ടിയില് സൂക്ഷ്മ പരിശോധന നടത്താന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. കിമിനല് കേസില് പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില് ജോലിയില് തിരിച്ച് കയറുന്നതും വകുപ്പ് തല നടപടികള് മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നതും പൊലീസില് പതിവാണ്. ഇതൊഴിവാക്കാന് സിഐ മുതല് എസ്പിമാര് വരെയുള്ളവരുടെ സര്വീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 