ഔസേപ്പച്ചനും വിദ്യാധരന്‍ മാസ്റ്ററും അടക്കം പങ്കെടുത്ത ലളിതമായ സദസില്‍ മട്ടന്നൂര്‍ ചെണ്ടയില്‍ താളമിട്ടതോടെ ചടങ്ങ് പൂരാവേശത്തിലായി. അക്കാദമിയുടെ ചരിത്രത്തിലാദ്യമായിരുന്നു ഇത്തരമൊരു ചടങ്ങ്. മട്ടന്നൂര്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം മട്ടന്നൂര്‍ ചെണ്ടയില്‍ താളമിട്ടു; ഔസേപ്പച്ചന്‍ പാടി. തൊട്ടുപിന്നാലെ വിദ്യാധരന്‍ മാസ്റ്ററും പാടി. ഒടുവില്‍ സെക്രട്ടറി കരിവള്ളൂര്‍ മുരളിയുടെ കവിതയും കൂടിയായതോടെ ചടങ്ങിന് പൂരക്കൊഴുപ്പായി. സംഗീത സംവിധായകന്‍ പ്രകാശ് ഉള്ള്യേരിയുടെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 