ഗവര്‍ണ്ണറുടെ നിലപാടുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ്. രാജ്ഭവന്‍ ആര്‍എസ്എസ് -ബിജെപി കാര്യാലയമാക്കാന്‍ കേരളജനത അനുവദിക്കില്ലല്ലെന്ന് ബിനോയ് വിശ്വം എംപി. കേരളത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.