തൃശ്ശൂരില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 4 ഓട്ടോ ഡ്രൈവര്‍മാര്‍. ഏഴ് പേരെ പരിശോധിച്ചതില്‍ നാല് പേരും കഞ്ചാവ് ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നതായി കണ്ടെത്തി. നൂതന പരിശോധന സംവിധാനമായ ‘എബോണ്‍’ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാനത്ത് തന്നെ ഇതാദ്യമായിട്ടാണ് ഇത്തരം പരിശോധന നടത്തുന്നത്. തൃശൂര്‍ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപത്താണ് പരിശോധന നടത്തിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 