പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയെന്ന് സിദ്ദിഖ് കാപ്പന്‍. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലിലാണ്. നീതി പൂര്‍ണമായി ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറയുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ഒരു മാസത്തിന് ശേഷമാണ് കാപ്പന്‍ മോചിതനാകുന്നത്. കഴിഞ്ഞ 27 മാസമായി ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുകയായിരുന്നു കാപ്പന്‍. ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട യുപിയിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണു സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 