ബഹിരാകാശ നിരീക്ഷകയായ ഡോ. തമിത സ്‌കോവും ഇതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഉപരിതലത്തില്‍ നിന്ന് അടര്‍ന്നു പോയ ഭാഗം സൂര്യന്റെ ഉത്തരധ്രുവത്തില്‍ വലിയൊരു സൗരച്ചുഴലിയായി രൂപപ്പെട്ടതായാണ് സംഭവത്തെ വിവരിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. വാതകഭീമനായ സൂര്യനില്‍ ഇത്തരം സൗരച്ചുഴലികള്‍ നക്ഷത്രത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായതിന് സമാനമായി ഒന്ന് നിരീക്ഷിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. സൂര്യന്റെ കനത്ത വികിരണം അടങ്ങുന്ന ഇത്തരത്തിലുള്ള സൗരച്ചുഴലികള്‍ മൂലം ഭൂമിയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഉപഗ്രഹ സംവിധാനങ്ങളും അടക്കം പലപ്പോഴും കുഴപ്പത്തിലാകാറുണ്ട്. അതിനാല്‍ പുതിയ പ്രതിഭാസം ഭൂമിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന ആശങ്കയും അവശേഷിക്കുന്നുണ്ട്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 