തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ബസ്സുടമകള്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്. ഇന്ധന അധികസെസ്സ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മാനദണ്ഡങ്ങളോടെ വര്‍ധിപ്പിക്കുകയും, കെഎസ്ആര്‍ടിസി മാതൃകയില്‍ സ്പോട്ട് ടിക്കറ്റ് നടപ്പിലാക്കുകയും ചെയ്യുക, ദൂരപരിധിയില്ലാതെ പെര്‍മിറ്റു പുതുക്കി നല്‍കുക എന്നിവയാണ് പ്രധാനാവശ്യങ്ങള്‍. ഇവ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28 നു സംസ്ഥാനത്തെ ജില്ലാകളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ കൂട്ട ധര്‍ണ്ണയും പ്രതിഷേധപ്രകടനങ്ങളും നടത്തും. മാര്‍ച്ച് 31 നു വിദ്യാര്‍ഥിനിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ റോഡ് ടാക്സ് അടയ്ക്കാതെ ജി. ഫോം നല്‍കി അനിശ്ചിത കാലത്തേക്ക് ബസ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റഴ്സ് ഫെഡറേഷന്റെ മുന്നറിയിപ്പ്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 