ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് നിര്‍മ്മിച്ച വിക്രം എസിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണമാണിത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ആണ് സ്‌കൈറൂട്ട് എയ്റോസ്പേസ്. സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ദൗത്യത്തിന് പ്രാരംഭ് എന്നാണ് പേര് ഇട്ടിരിക്കുന്നത്. വെറും അഞ്ച് മിനിറ്റ് നേരം മാത്രമാണ് വിക്ഷേപണം.