ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട് വഴി കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിപ്പാര്‍ത്ത ആണ്ടിപ്പണ്ടാര കുടുംബങ്ങളിലെ ആളുകളാണ് പരമ്പരാഗതമായി ഇവ അവതരിപ്പിച്ചിരുന്നത്. കഥകളിയുടെ സമാനമായ ആടയാഭരണങ്ങള്‍ ഉള്ള പാവകളെ കയ്യില്‍ വച്ച് കഥകളി പാട്ടിനു സമാനമായ പാട്ടുകള്‍ പാടി പാവകളെ ഇളക്കിയാണ് ഇതവതരിപ്പിക്കുന്നത്. ചെണ്ട, ചേങ്ങില,ഇലത്താളം എന്നിവയും പിന്നണിയില്‍ ഉപയോഗിക്കുന്നു. കഥകളിയിലെ എല്ലാ വേഷങ്ങളും പാവകളായി അരങ്ങിലെത്തുന്നു. കൈപ്പത്തിയില്‍ പാവകളെ ഉറപ്പിച്ച് വിരലുകളിളക്കിയാണ് ചലിപ്പിക്കുന്നത്.