Menu

Follow Us On

ഇരട്ട ജീവപര്യന്തം

2018ല്‍ സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ ലാത്വിയന്‍ വനിതയാണ് കൊല്ലപ്പെട്ടത്. ചികിത്സ നടത്തിയിരുന്ന സ്ഥലത്ത് നിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപവാസികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ പ്രതികള്‍ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ചു. തുടര്‍ന്ന് ലഹരി പദാര്‍ഥങ്ങള്‍ നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വള്ളികള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളുകയുമായിരുന്നു. 104 സാക്ഷികള്‍ കുറ്റപത്രത്തിലുണ്ടായിരുന്നെങ്കിലും പ്രോസിക്യൂഷന്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 സാക്ഷികള്‍ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ കൂറുമാറി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –