Menu

Follow Us On

ഏറ്റവും പഴക്കമുളള കേസ് തീര്‍പ്പാക്കി

ഇന്ത്യയിലെ ഏറ്റവും പഴക്കമുളള കേസ് തീര്‍പ്പാക്കി ഏറ്റവും പാരമ്പര്യമുള്ള കല്‍ക്കട്ട ഹൈക്കോടതി. ഏകദേശം 72 വര്‍ഷം പഴക്കമുളള കേസാണ് നിലവിലെ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അടങ്ങിയ ബെഞ്ച് തീര്‍പ്പാക്കിയത്. ബെര്‍ഹാംപോര്‍ ബാങ്ക് ലിമിറ്റഡിന്റെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചെങ്കിലും ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുളള പഴയ കേസുകളില്‍ രണ്ടെണ്ണം കൂടി കല്‍ക്കട്ട ഹൈക്കോടതിയുടെ പക്കലുണ്ട്. ഈ കേസുകളെല്ലാം 1952 ലാണ് ഫയല്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ജുഡിഷ്യല്‍ ഡാറ്റാ ഗ്രീഡ് പ്രകാരം ഇന്ത്യന്‍ കോടതിയില്‍ കേള്‍ക്കുന്ന ഏറ്റവും പഴക്കമുളള കേസായി ബെര്‍ഹാംപൂര്‍ കേസിനെ പരിഗണിക്കുന്നു. 1951 ജനുവരി 1 നാണ് ബെര്‍ഹാംപൂര്‍ ബാങ്ക് അടച്ചുപൂട്ടാനുളള തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കുകയും അത് കേസ് നമ്പര്‍ 71/1951 ആയി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –