Menu

Follow Us On

ഒടുവില്‍ തൃശൂരിലെ ഷീ ലോഡ്ജ് തുറന്നു

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു വാര്‍ഡനും രണ്ടു സഹായികളുമടങ്ങുന്നവരാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്.മുന്പ് ഉണ്ടായിരുന്നപോലെ 400 രൂപയാണു ദിവസ വാടക. രാവിലെ എട്ടുമുതല്‍ അടുത്തദിവസം എട്ടുവരെയാണ് ഈ വാടക. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ചായ, രാത്രി ഭക്ഷണം എന്നിവയും നല്കും. കുറേക്കാലം ഉപയോഗിക്കാതെ കിടന്നിരുന്നതിനാല്‍ പൊടിപിടിച്ചു കിടക്കുന്ന മുറികള്‍ വൃത്തിയാക്കി വരുന്നേയുള്ളൂ. ഒരേ സമയം 50 സ്ത്രീകളെ പാര്‍പ്പിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. നിലവില്‍ കുടിവെള്ളം വണ്ടിയില്‍ കൊണ്ടുവന്ന് കെട്ടിടത്തിലെ ടാങ്കിലേക്ക് അടിച്ചുകയറ്റിയാണ് ഉപയോഗിക്കുന്നത്. കിണറുണ്ടെങ്കിലും ഉപയോഗയോഗ്യമല്ല. കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കുടിവെള്ളം എത്തിക്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –