ഏതാനും മാസംമുമ്പ് പടിഞ്ഞാറേ നടയിലെ കുഴിയുള്ള റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് കാലൊടിഞ്ഞ അബ്ദുള്‍ഹമീദാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുള്ളല്‍വേഷത്തോടൊപ്പം കൃഷ്ണന്റെയും കുചേലന്റെയും വേഷങ്ങളുമുണ്ടായിരുന്നു. നെന്മിനി റെയില്‍വേ ക്രോസിലൂടെ ബസ്സ്റ്റാന്‍ഡ് വഴി മഞ്ജുളാല്‍ ജങ്ഷനിലെത്തി. തുടര്‍ന്നായിരുന്നു റോഡുകളെയും അധികാരികളെയും രൂക്ഷമായി വിമര്‍ശിച്ച ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്.